വാഹന പ്രചാരണ ജാഥ

വളാഞ്ചേരി: കേന്ദ്ര സർക്കാറി​െൻറ യുവജന വിരുദ്ധ, സ്വകാര്യവത്കരണ, വർഗീയ നയങ്ങൾക്കെതിരെ ഏപ്രിൽ 27, 28 തീയതികളിൽ ഡി.വൈ.എഫ്.ഐ മലപ്പുറത്ത്‌ നടത്തുന്ന യുവജന മുന്നേറ്റത്തി​െൻറ പ്രചാരണാർഥം വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാംദിവസം രണ്ടത്താണിയിൽനിന്ന് ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കുറ്റിപ്പുറത്ത് സമാപിച്ചു. സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം സി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഹൈദരലി അധ്യക്ഷനായിരുന്നു. സി. സുമേഷ് സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ സി. അബ്ദുൽ കരീം, വൈസ് ക്യാപ്റ്റൻ ഐ.വി. രതീഷ്, മാനേജർ എ. സൈതലവി, സി.പി. സുനിൽദാസ്, സി. സുരേഷ്, എം. ഗണേഷ്, കെ.പി. അശ്വിൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ കുറ്റിപ്പുറം ആശുപത്രി പടിയിൽനിന്നും തുടങ്ങി വൈകീട്ട് വളാഞ്ചേരിയിൽ സമാപിക്കും. സമാപന പൊതുയോഗം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ ഉദ്ഘാടനം ചെയ്യും. വിവാഹം പുറത്തൂർ: മുനമ്പം തേരട്ടി വീട്ടിൽ ഷൺമുഖൻ-ബേബി ദമ്പതികളുടെ മകൾ ഷാബിയും പരപ്പനങ്ങാടി പാലത്തിങ്ങൽ പൂക്കോടൻ വീട്ടിൽ സുബ്രഹ്മണ്യൻ-ദേവു ദമ്പതികളുടെ മകൻ മഹേഷും വിവാഹിതരായി. പുറത്തൂർ: ഗവ. വെൽഫെയർ സ്കൂളിന് സമീപം തേരട്ടി വീട്ടിൽ അശോകൻ-ശോഭ ദമ്പതികളുടെ മകൾ അശ്വനിയും എടക്കനാട് കുരിയൻവീട്ടിൽ പരേതനായ വേലായുധ‍​െൻറ മകൻ ഷൈജുവും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.