കണ്ണൂര്‍ ഐ.എസ് കേസ്; നാല്​ പേർക്കെതിരെ എൻ.​െഎ.എ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കണ്ണൂര്‍ വളപട്ടണത്തുനിന്ന് യുവാക്കൾ െഎ.എസിൽ ചേരാൻ ശ്രമിെച്ചന്ന കേസിൽ നാലുപേർക്കെതിരെ എൻ.െഎ.എ കുറ്റപത്രം സമർപ്പിച്ചു. ചക്കരക്കല്ല് മുണ്ടേരി ബൈത്തുല്‍ ഫര്‍സാനയില്‍ മിഥിലാജ് (26), വളപട്ടണം ചെക്കികുളം പണ്ടാര വളപ്പില്‍ വീട്ടില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖില്‍ യു.കെ. ഹംസ (57), കണ്ണൂർ ചെക്കികുളം അബ്ദുൽ ഖയ്യൂം എന്നിവർക്കെതിരെയാണ് എൻ.െഎ.എ എറണാകുളം പ്രത്യേക എൻ.െഎ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഒന്നും രണ്ടും ആറും പ്രതികളായ മിഥിലാജ്, റസാഖ്, അബ്ദുൽ ഖയ്യൂം എന്നിവർക്കെതിരെ ഗൂഢാലോചന, ഇന്ത്യയുമായി സഖ്യത്തിലുള്ള സിറിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുക, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ)യിലെ 38, 39,40 വകുപ്പുകളും ഹംസക്കെതിരെ യു.എ.പി.എ 40 ാം വകുപ്പ് ഒഴികെ മറ്റ് കുറ്റങ്ങൾ ചുമത്തിയുമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. പ്രതികൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനെയത്തുടർന്ന് മിഥിലാജ്, അബ്ദുൽ റസാഖ് എന്നിവർ െഎ.എസിൽ ചേരുക എന്ന ഉദ്ദേശ്യത്തോടെ സിറിയയിലേക്ക് തിരിച്ചതായും എന്നാൽ, തുർക്കിയിൽവെച്ച് ഇവരെ തുർക്കി പൊലീസ് അധികൃതർ പിടികൂടി തിരിച്ചയച്ചെന്നുമാണ് എൻ.െഎ.എയുടെ കണ്ടെത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.