മദ്റസ ഏഴാംതരം പൊതുപരീക്ഷ: ഒറ്റപ്പാലം ഇസ്​ലാമിക്​ സെൻട്രൽ സ്‌കൂളിന് നേട്ടം

ഒറ്റപ്പാലം: സുന്നി വിദ്യാഭ്യാസ ബോർഡ് 2017-18 അധ്യയന വർഷത്തിൽ നടത്തിയ ഏഴാം തരം പൊതുപരീക്ഷയിൽ ഇസ്ലാമിക് സെൻട്രൽ സ്‌കൂളിന് നേട്ടം. പരീക്ഷ എഴുതിയ 99 വിദ്യാർഥികളും സമ്പൂർണ വിജയം കരസ്ഥമാക്കി. ഇതിൽ പകുതിയിലേറെ വിദ്യാർഥികളും എ പ്ലസും എ ഗ്രേഡും ഉള്ളവരാണ്. സ്‌കൂൾ മാനേജർ എം.വി സിദ്ദീഖ് സഖാഫി, പ്രിൻസിപ്പൽ എം. ശങ്കരനാരായണൻ, സദർ മുഅല്ലിം അഹമ്മദ് സഖാഫി എന്നിവരും സ്റ്റാഫ് അംഗങ്ങളും വിജയികളെ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.