സി.പി.എം സംഘ്​പരിവാറിന്​ ഒത്താശ ചെയ്യരുത്‌ ^സോളിഡാരിറ്റി സമ്മേളനം

സി.പി.എം സംഘ്പരിവാറിന് ഒത്താശ ചെയ്യരുത്‌ -സോളിഡാരിറ്റി സമ്മേളനം പൊന്നാനി: മലപ്പുറം കാത്തു സൂക്ഷിക്കുന്ന മതേതര പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യാൻ തക്കം പാർത്തിരിക്കുന്ന സംഘ്പരിവാറിന് സി.പി.എം ഒത്താശ ചെയ്യരുതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് സംഘടിപ്പിച്ച പൊതുസമ്മേളനം ആവശ്യപ്പെട്ടു. 'ദേശം, മതം, വികസനം: മലപ്പുറത്തിന് സി.പി.എമ്മിനോട് പറയാനുള്ളത്' തലക്കെട്ടിൽ സോളിഡാരിറ്റി ജില്ല കമ്മിറ്റിയാണ് ചമ്രവട്ടം ജങ്ഷനിൽ പൊതുസമ്മേളനം സംഘടിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ പി. മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഷമീർ കാളികാവ് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, വി.ആർ. അനൂപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.