​െറയിൽവേ ഡിവിഷനൽ മാനേജർക്ക് അബ്​ദുൽ വഹാബ് എം.പിയുടെ ആദരം

നിലമ്പൂർ: പാലക്കാട് െറയിൽവേ ഡിവിഷനൽ മാനേജർ സ്ഥാനത്ത് നിന്ന് സ്ഥലം മാറി പോകുന്ന നരേഷ് ലാൽവാനിക്ക് െറയിൽവേ കൺവെൻഷൻ കമ്മിറ്റി അംഗം കൂടിയായ പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ആദരം. നിലമ്പൂരി‍​െൻറ റെയിൽവേ വികസനങ്ങൾക്ക് പ്രത്യേക താൽപര്യം നൽകിയതിനാണ് ലാൽവാനിയുടെ ഓഫിസിലെത്തി എം.പി ഉപഹാരം കൈമാറിയത്. 2016 ഏപ്രിൽ മാസത്തിലാണ് നരേഷ് ലാൽവാനി പാലക്കാട് ഡിവിഷനൽ മാനേജരായി സ്ഥാനമേൽക്കുന്നത്. രാജ്യറാണി സ്വതന്ത്ര ട്രെയിൻ ആക്കുക, നിലമ്പൂരിൽനിന്ന് പകൽ സമയത്ത് ദീർഘദൂര ട്രെയിൻ സർവിസ് ആരംഭിക്കുക തുടങ്ങിയ പല ആവശ്യങ്ങൾക്കും പിന്തുണ ലഭിച്ചത് ഇദ്ദേഹത്തി‍​െൻറ കാലഘട്ടത്തിലായിരുന്നെന്ന് എം.പി പറഞ്ഞു. നിലമ്പൂർ-ഷൊർണൂർ പാതയുടെ വികസനത്തിനും കൂടുതൽ ക്രോസിങ് സ്റ്റേഷനുകൾ അനുവദിക്കാനുമുള്ള ശ്രമങ്ങൾക്കും അദ്ദേഹത്തി‍​െൻറ പിന്തുണ ലഭിച്ചതായി എം.പി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.