സൈബർ മാനഭംഗത്തിന്​ ഇരയാകുന്നതായി ദുർഗമാലതി

പട്ടാമ്പി: താൻ സൈബർ മാനഭംഗത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് ചിത്രകാരി ദുർഗമാലതി. വലിയ തോതിൽ അസഭ്യം കേൾക്കേണ്ടിവന്നു. മരിച്ചുപോയ പിതാവിനെയും എന്നെ പിന്തുണക്കുന്ന സുഹൃത്തുക്കളെയും തെറി വിളിക്കുന്നു. മുസ്ലിം സമുദായത്തിൽപെട്ട സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തുന്നു. ഫോേട്ടാ മോർഫ് ചെയ്ത് അപമാനിക്കുന്നു. സൈബർ ആക്രമണവും വധഭീഷണിയുംകൊണ്ട് തന്നിലെ ചിത്രകാരിയെ ഇല്ലാതാക്കാനാവില്ലെന്നും സാമൂഹികതിന്മകൾക്കെതിരെ വരയിലൂടെ പ്രതിഷേധം തുടരുമെന്നും അവർ പറഞ്ഞു. എ​െൻറ ചിത്രങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ഞാനല്ല, ക്ഷേത്രത്തിനകത്ത് പെൺകുട്ടിയെ പീഡിപ്പിച്ചവരാണ് മതവിരുദ്ധർ. മതത്തോടോ ദൈവത്തോടോ ആരാധനയുള്ളവർ പീഡനത്തിന് ക്ഷേത്രം ഉപയോഗപ്പെടുത്തുമായിരുന്നില്ല. ത​െൻറ ചിത്രങ്ങൾ ഉത്തരേന്ത്യയിൽ നടക്കുന്ന പീഡനത്തെ സൂചിപ്പിക്കുന്നതാണ്. എന്തുകൊണ്ട് ഇതരമതസ്ഥരെ ചിത്രരചനക്ക് വിധേയമാക്കുന്നില്ല എന്നാണ് ചിലർ ചോദിക്കുന്നത്. പർദയും മതമേലധ്യക്ഷ​െൻറ പീഡനവും കീഴാറ്റൂർ വിഷയവുമൊക്കെ അടിസ്ഥാനമാക്കി ഞാൻ ചിത്രരചന നടത്തിയിട്ടുണ്ട്. മാന്യമായ രീതിയിൽ ചിത്രത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ ഒരുപക്ഷേ പുനരാലോചന നടത്താമായിരുന്നു. ഇനി അതി​െൻറ ആവശ്യമില്ല, മാപ്പ് പറയാനും തയാറല്ല -ദുർഗമാലതി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.