സാന്ത്വനഹസ്​തങ്ങൾക്ക്​ അഖിൽ കാത്തിരിക്കുന്നു

എടവണ്ണ: രക്താർബുദം ബാധിച്ച നാലുവയസ്സുകാര​െൻറ ചികിത്സക്ക് സഹായം തേടി കുടുംബം. ഒതായി പടിഞ്ഞാറെ ചാത്തല്ലൂരിലെ വി.കെ. അനീഷി​െൻറ മകന്‍ അഖിലാണ് രക്താര്‍ബുദം ബാധിച്ച് ചികിത്സയിലുള്ളത്. നാലുമാസത്തോളമായി തിരുവനന്തപുരം റീജനൽ കാൻസർ സ​െൻററിൽ ചികിത്സയിലായിരുന്ന അഖിലിനെ നിരവധി കീമോതെറപ്പിക്ക് ശേഷം 25 ലക്ഷം രൂപയോളം െചലവ് വരുന്ന മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വന്തമായി കിടപ്പാടം പോലുമില്ലാതെ വാടകവീട്ടില്‍ താമസിക്കുന്ന അനീഷിനും കുടുംബത്തിനും ചികിത്സചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. എം.എൽ.എമാരായ പി.കെ. ബഷീർ, പി.വി. അൻവർ എന്നിവർ മുഖ്യരക്ഷാധികാരികളായി ചികിത്സസഹായ സമിതി രൂപവത്കരിച്ചു. വി.കെ. അഖില്‍ ചികിത്സസഹായ സമിതി എന്ന പേരിലുള്ള കമ്മിറ്റി എടവണ്ണ സര്‍വിസ് സഹകരണ ബാങ്ക് ഒതായി ബ്രാഞ്ചില്‍ (Ac No: 0040070001128, IFSC Code: ICIC0000103) അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഫോൺ: 9567642316.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.