വ‍്യാജ തേൻ: കർശന നടപടി സ്വീകരിക്കണം ^തേൻ കർഷക സംഘം

വ‍്യാജ തേൻ: കർശന നടപടി സ്വീകരിക്കണം -തേൻ കർഷക സംഘം നിലമ്പൂർ: ചോക്കാട് നാൽപത് സ​െൻറ് കോളനിയിലെ വ‍്യാജ തേൻ കേന്ദ്രത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് തേൻ കർഷക സംഘം നിലമ്പൂർ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ‍്യപ്പെട്ടു. ബുധനാഴ്ചയാണ് നാൽപത് സ​െൻറിലെ റബർ തോട്ടത്തിലെ വീട്ടിൽ നിന്ന് ഭക്ഷ്യസുരക്ഷ വിഭാഗം 21 ബാരൽ പഞ്ചസാര ലായനി പിടിച്ചെടുത്തത്. തേനീച്ചകൾക്ക് തീറ്റക്കുള്ള ലായനിയാണിതെന്നാണ് കേന്ദ്രം ഉടമയുടെ വാദം. എന്നാൽ, ജൂൺ മുതൽ ഡിസംബർ വരെയാണ് സാധാരണ പഞ്ചസാര ലായനി തീറ്റയായി നൽകുന്നത്. മറ്റു സമയങ്ങളിൽ പുറമെ നിന്ന് യഥേഷ്ടം തീറ്റ തേനീച്ചകൾക്ക് ലഭിക്കും. പഞ്ചസാര ലായനി കലക്കിവെച്ചാൽ തേനീച്ചകളെത്തി അവ ഭക്ഷിക്കുന്ന കാഴ്ച എപ്പോഴും കാണാവുന്നതാണ്. എന്നാൽ, ഇവിടെ തേനീച്ചകളുടെയോ ഉറുമ്പുകളുടെയോ സാന്നിധ‍്യമുണ്ടായിരുന്നില്ല. 50തിലേറെ തേനീച്ചകർഷകരാണ് താലൂക്കിലുള്ളത്. ഇവർ ശേഖരിക്കുന്ന തേനി‍​െൻറ ഭൂരിഭാഗവും പ്രാദേശികമായാണ് വിറ്റഴിക്കുന്നത്. വ‍്യാജ ലായനി പിടിക്കപ്പെട്ടതോടെ തേൻ വാങ്ങാൻ ആളുകൾ മടിക്കുകയാണ്. പിടിച്ചെടുത്ത ലായനി കോഴിക്കോട് റീജനൽ അനലിറ്റിക്കൽ ലാബിലേക്കാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഫലം ലഭിക്കാൻ 15 ദിവസമെങ്കിലും എടുക്കും. അതുവരെ കേന്ദ്രം അടച്ചുപൂട്ടണമെന്ന് നിലമ്പൂർ തേനീച്ച കർഷക സംഘം ഭാരവാഹികൾ ആവശ‍്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ചേക്കൂട്ടി വണ്ടൂർ, മുജീബ് മമ്പാട്, അനീഷ് കാപ്പിൽ, ഇബ്രാഹീം സ്രാമ്പികല്ല്, അനു ചുങ്കത്തറ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.