അറ്റകുറ്റപ്പണി നടത്തിയില്ല; പുലാമന്തോൾ^തിരുത്ത് റോഡിൽ ഗതാഗതം ദുസ്സഹം

അറ്റകുറ്റപ്പണി നടത്തിയില്ല; പുലാമന്തോൾ-തിരുത്ത് റോഡിൽ ഗതാഗതം ദുസ്സഹം പുലാമന്തോൾ: തകർന്ന റോഡി​െൻറ അറ്റകുറ്റപ്പണി നടത്തിയില്ല. പുലാമന്തോൾ തിരുത്തിലേക്ക് ഗതാഗതം ദുസ്സഹമാവുന്നു. വർഷങ്ങൾക്ക് മുമ്പ് നവീകരിച്ച റോഡാണ് പാടെ തകർന്നത്. പുലാമന്തോളിലെ കൊളത്തൂർ റോഡിൽനിന്ന് തുടങ്ങുന്ന റോഡിൽ സഞ്ചരിക്കാൻ ഓട്ടോ ടാക്സികൾ പോലും മടിക്കുകയാണെന്ന് പരാതിയുണ്ട്. നൂറോളം കുടുംബങ്ങളാണ് പുലാമന്തോൾ തിരുത്ത് ഭാഗത്ത് താമസിക്കുന്നത്. ഇവരുടെ ഏക ആശ്രയം കൂടിയാണ് ഈ റോഡ്. കൊളത്തൂർ റോഡിൽനിന്ന് പുലാമന്തോൾ യു.പിയിലേക്കുള്ള ബൈപാസ് റോഡും ഈ റോഡിൽനിന്നാണ് തുടങ്ങുന്നത്. നിരവധി ചെറുവാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നു. റോഡി​െൻറ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് ഐ.എൻ.ടി.യു.സി പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഐ.എൻ.ടി.യു.സി പുലാമന്തോൾ മണ്ഡലം പ്രസിഡൻറ് യു.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. വി.കെ. നൗഷാദ്, ശങ്കരൻ തിരുത്ത്, രാമൻ തിരുത്ത്, ഉണ്ണികൃഷ്ണൻ തിരുത്ത്, കെ.ടി. അഷ്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.