പാതവശങ്ങളിൽ കോഴിമാലിന്യം തള്ളുന്നു

കുഴൽമന്ദം: ദേശീയപാതക്ക് വശങ്ങളിൽ കോഴിമാലിന്യം തള്ളുന്നു. ദേശീയപാത കണ്ണനൂർ, പുതുക്കോട് പമ്പ് ഹൗസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി കോഴിമാലിന്യം തള്ളിയത്. രാത്രിയിൽ വിജനമായ സ്ഥലത്താണ് മാലിന്യം തള്ളുന്നത്. ഇതു ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ ദേശീയപാതയിൽ അപകടം ഉണ്ടാക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം പമ്പ് ഹൗസിന് സമീപത്താണ് മാലിന്യം തള്ളിയത്. ഇതി‍​െൻറ ദുർഗന്ധം കാരണം പമ്പ് ഹൗസ് പ്രവർത്തപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കോൺഫറൻസ് ഹാൾ ഉദ്ഘാടനം പാലക്കാട്: നഗരസഭയിൽ പുതിയതായി നിർമിച്ച കോൺഫറൻസ് ഹാൾ, ക്യൂബിക്കിൾ സംവിധാനം എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ നിർവഹിച്ചു. പാലക്കാട് നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്ന നഗരസഭാവാസികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നകുന്നതി‍​െൻറ ഭാഗമായാണ് ക്യൂബിക്കിൾ സംവിധാനം നഗരസഭയിലെ റവന്യു വിഭാഗവും എൻജിനീയറിങ് വിഭാഗവും ക്രമീകരിച്ചത്. പൂർണമായും ശീതീകരിച്ച കോൺഫറൻസ് ഹാളിൽ ആധുനിക രീതിയിലുള്ള ലൈറ്റ് സൗണ്ട് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നഗരസഭ വൈസ് ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയന്തി രാമനാഥൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുനി, കൗൺസിലർമാരായ സെയ്തലവി, രാജേശ്വരി എന്നിവർ സംസാരിച്ചു. നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തം അതിവേഗം നിയന്ത്രണവിധേയമാക്കുന്നതിന് കഠിന പ്രയത്നം നടത്തിയ കഞ്ചിക്കോട്, പാലക്കാട് ഡിവിഷൻ അഗ്നിശമന സേന ഇൻസ്പെക്ടരായ ഗോവിന്ദൻകുട്ടി, ബേബി എന്നിവരെയും നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ ഇൻചാർജ് എം. ഷമീർ, വർക്കർമാരായ രാജൻ, ഗിരിധരൻ, ബേബി, ഷിബു എന്നിവരെയും ആദരിച്ചു. പാലക്കാട് നഗരസഭ പ്രസിദ്ധീകരിച്ച പൗരാവകാശ രേഖ ഫ്രാപ് സെക്രട്ടറി പ്രസാദിന് നൽകി നഗരസഭ ചെയർപേഴ്സൺ പ്രകാശനം നിർവഹിച്ചു. ശ്രീകൃഷ്ണ കലാ സാംസ്കാരിക വേദി ഉദ്ഘാടനം കോങ്ങാട്: ചുണ്ടേക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കലാസാംസ്കാരിക വേദി നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ഹരിദാസ് കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കർഷക അവാർഡ് ജേതാവ് സ്വപ്ന ജയിംസിനെ ആദരിച്ചു. മുരളി കൃഷ്ണൻ അമ്പലമേട്ടിൽ, വള്ളൂർ രാമകൃഷ്ണൻ, കെ.എൻ. കുട്ടി, കലാമണ്ഡലം കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജയരാജ് വാര്യർ കാരിക്കേച്ചർ ഷോ അവതരിപ്പിച്ചു. വെള്ളിയാഴ്ച പ്രതിഷ്ഠദിനം ആഘോഷിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.