ഒന്നരക്കോടിയുടെ വെള്ളിയും 11.50 ലക്ഷം രൂപയുടെ കുഴൽപണവും പിടികൂടി

വാളയാർ: എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 22 കിലോയുടെ വെള്ളിക്കട്ടിയും 11.5 ലക്ഷം രൂപയുടെ കുഴൽപണവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. ഒന്നരക്കോടി രൂപയിലധികം വിലമതിക്കുന്ന വെള്ളിയുമായി മഹാരാഷ്ട്ര സോലാപൂർ ജില്ല സ്വദേശിയും സേലത്ത് താമസക്കാരനുമായ സുഷാന്ത് (36), കുഴൽപണവുമായി തൃശൂരിലെ സ്വകാര്യ കോളജ് വിദ്യാർഥിയും കുന്നംകുളം കക്കാട് സ്വദേശിയുമായ സച്ചിൻ വിലാസ് നാഗിൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാളയാർ എക്സൈസ് ടീം രണ്ട് സമയങ്ങളിലായി കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സീറ്റിനടിയിലാണ് വെള്ളി സൂക്ഷിച്ചിരുന്നത്. സേലത്തെ ആഭരണനിർമാണ ശാലയിൽനിന്ന് എറണാകുളത്തേക്കാണ് ഇവ കൊണ്ടുപോയിരുന്നത്. വെള്ളിക്കട്ടിക്കൊപ്പം ആഭരണങ്ങളാക്കിയവയും ഉണ്ടായിരുന്നു. ജി.എസ്.ടി വകുപ്പിന് കൈമാറി പിഴയും നികുതിയും ഈടാക്കി. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിച്ച കുഴൽപണം തൃശൂരിലേക്കാണ് കൊണ്ടുപോയിരുന്നതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ബാഗിൽ പുസ്തകങ്ങൾക്കൊപ്പമാണ് ഇവ സൂക്ഷിച്ചിരുന്നത്. 2000, 500 രൂപയുടെ കെട്ടുകളാണ് ഉണ്ടായിരുന്നത്. അതേസമയം, കർശന പരിശോധന മറികടന്ന് കുഴൽപണം വിമാനമാർഗം കോയമ്പത്തൂർ എത്തിച്ചെന്ന വിവരം സംശയത്തിനിടയാക്കുന്നതാണ്. പണം എത്തിച്ചതിൽ ദുരൂഹതയുണ്ടെന്നും ബന്ധപ്പെട്ട ഏജൻസികൾക്ക് അന്വേഷണത്തിന് റിപ്പോർട്ട് നൽകുമെന്നും എക്സൈസ് സംഘം അറിയിച്ചു. കോയമ്പത്തൂരിൽനിന്ന് പ്രതിക്ക് പണം കൈമാറിയ ആളെക്കുറിച്ചും കുഴൽപണ കടത്ത് സംഘത്തിലെ ഏജൻറിനെക്കുറിച്ചും പ്രാഥമിക അന്വേഷണത്തിൽ വിവരം ലഭിച്ചെന്നും എക്സൈസ് അറിയിച്ചു. cap pg3 കുഴൽപണവുമായി പിടിയിലായ സച്ചിൻ വിലാസ് നാഗിൻ pg4 വെള്ളിയുമായി പിടിയിലായ സുഷാന്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.