തുല്യത സംഗമം നാളെ

കരുളായി: തുല്യത പരീക്ഷയെഴുതി വിജയിച്ചവരുടെയും തുല്യത അധ്യാപകരുടെയും സംഘാടക സമിതി പ്രവര്‍ത്തകരുടെയും സംഗമം ശനിയാഴ്ച രാവിലെ പത്തിന് പുള്ളിയില്‍ ഗവ. യു.പി സ്‌കൂളില്‍ നടക്കും. സംഗമത്തില്‍ പി.വി. അന്‍വര്‍ എം.എൽ.എയും പ്രമുഖ വ്യക്തികളും പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നും ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പത്താംതരം തുല്യത പഠിതാക്കളെ രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിച്ച് വിജയിപ്പിച്ച പഞ്ചായത്താണ് കരുളായി. ജെ. രാധാകൃഷ്ണന്‍, പനോലന്‍ ഹാരിസ്, പി.കെ. ശ്രീകുമാര്‍, മിഥ്‌ലാജ്, ഉമ്മര്‍, ഷെരീഫ്, ഷാജി, അഷ്‌റഫ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.