പെരിന്തല്‍മണ്ണ ബ്ലോക്ക്‌ ജാഗ്രതോത്സവം

പെരിന്തല്‍മണ്ണ: പകര്‍ച്ചവ്യാധി പ്രതിരോധത്തി​െൻറ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ആരോഗ്യ ജാഗ്രതക്കായി പരിശീലന കാമ്പയിന്‍ തുടങ്ങി. പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജാഗ്രതോത്സവം പരിശീലന പരിപാടിയില്‍ ആലിപ്പറമ്പ്, അങ്ങാടിപ്പുറം, ഏലംകുളം, കീഴാറ്റൂര്‍, മേലാറ്റൂര്‍, പുലാമന്തോള്‍, താഴേക്കോട്, വെട്ടത്തൂര്‍ പഞ്ചായത്തുകളിലെ വി.ഇ.ഒമാര്‍, അസിസ്റ്റൻറ് സെക്രട്ടറി, ഹെഡ് ക്ലര്‍ക്ക്‌, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സാക്ഷരത പ്രേരക്, കുടുംബശ്രീ സി.ഡി.എസ് പ്രസിഡൻറ്, ബാലസഭ കോഓഡിനേറ്റര്‍, പെരിന്തല്‍മണ്ണ നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകർ, സാക്ഷരത പ്രേരക് തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിത കേരളം മിഷ​െൻറ നേതൃത്വത്തില്‍ നടക്കുന്ന ജാഗ്രതോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് റീന പെട്ടമണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സമീറ ചക്കരത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ റിസോഴ്സ് പേഴ്സണ്‍മാരായ ശ്രീധരന്‍ മാസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍, വി.ഇ.ഒ ജുനൈദ്, റജുല, സാക്ഷരത പ്രേരക് അശ്റഫ്‌ മണ്ണാര്‍മല, നസീറ, വനജ, ബ്ലോക്ക്‌ കണ്‍വീനര്‍ കെ.എം. സുജാത, ബാലസഭ ആര്‍.പി.കെ. അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.