പുല്ലങ്കോട് വെടിവെച്ചപാറയിൽ ജലനിധി പൈപ്പ് പൊട്ടി ജലം പാഴാകുന്നു

കാളികാവ്: പുല്ലങ്കോട് വെടിവെച്ചപാറയിൽ ജലനിധി പൈപ്പ് പൊട്ടി ജലം പാഴാകുന്നു. ചോക്കാട് പഞ്ചായത്തിലേക്കുള്ള ജല വിതരണ പൈപ്പാണ് പൊട്ടിയത്. വെടിവെച്ചപാറ അംഗൻവാടിക്ക് സമീപത്തെ ഓവുപാലത്തിന് മുകളിലാണ് പൈപ്പ് പൊട്ടിയത്. കാളികാവ് പഞ്ചായത്തിലെ മധുമല കുടിവെള്ള പദ്ധതിയിൽ നിന്നാണ് ചോക്കാട് പഞ്ചായത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ജലനിധി പദ്ധതി രൂപവത്കരിച്ചാണ് വെള്ളം എത്തിക്കുന്നത്. എന്നാൽ ഉദ്ഘാടനത്തിന് മുമ്പുതന്നെ പൈപ്പുകൾ വൻതോതിൽ പൊട്ടുന്നത് പതിവാണ്. പൈപ്പ് പൊട്ടൽ പതിവായ മധുമല പദ്ധതിയുടെ മറ്റൊരു പതിപ്പായി മാറിയിരിക്കുകയാണ് ചോക്കാട് ജനലനിധി പദ്ധതി. പ്രദേശവാസി പൈപ്പ് പൊട്ടിയത് അടക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചിട്ടില്ല. കല്ല് കയറ്റിവെച്ചാണ് താൽക്കാലികമായി വെള്ളം പാഴാകുന്നത് തടഞ്ഞിരിക്കുന്നത്. capt പടം.. പുല്ലങ്കോട് വെടിവെച്ചപാറയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.