മഴപെയ്താൽ ജൂബിലി റോഡ് അപകടക്കെണി

പെരിന്തൽമണ്ണ: അടുത്തിടെ നവീകരണ ഭാഗമയി കോൺക്രീറ്റ് കട്ടകൾ പാകിയ പെരിന്തൽമണ്ണ ജൂബിലി റോഡിൽ മഴപെയ്താൽ അപകടങ്ങൾ ആവർത്തിക്കുന്നു. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. വ്യാഴാഴ്ച ൈവകീട്ട് മഴ പെയ്തതോടെ അഞ്ചിലേറെ ഇരുചക്രവാഹനങ്ങൾ തെന്നിവീണു. വേഗത കുറവായതിനാൽ അപകടത്തിൽപ്പെട്ടവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മഴ പെയ്ത് വഴുക്കലുള്ളത് അറിയാതെ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നവരാണ് അപകടത്തിൽപ്പെടുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയെയും സംസ്ഥാന പാതയായ പട്ടാമ്പി റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപാസാണ് ജൂബിലി റോഡ്. സ്ഥിരമായി വെള്ളക്കെട്ടുണ്ടായി വേഗത്തിൽ റോഡ് തകരുന്നതിന് പരിഹാരമായാണ് പുതിയ രീതിയിൽ കോൺക്രീറ്റ് കട്ടകൾ പാകി റോഡ് ബലപ്പെടുത്തിയത്. കട്ടകളുടെ ഉപരിതല മിനുസം ഒഴിവാക്കിയാൽ മാത്രമേ അപകടമില്ലാതാക്കാൻ സാധിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.