ഡി.വൈ.എഫ്.ഐ ബ്ലോക്കുതല ജാഥ സമാപിച്ചു

നിലമ്പൂർ: കേന്ദ്ര സർക്കാരി‍​െൻറ യുവജന വിരുദ്ധ, സ്വകാര്യവത്കരണ, വർഗീയ നയങ്ങൾക്കെതിരെ 27, 28 തിയതികളിൽ മലപ്പുറം ദൂരദർശൻ ഓഫിസ് ഉപരോധത്തി‍​െൻറ പ്രചാരണാർഥം ഡി.വൈ.എഫ്.ഐ നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ തുടങ്ങിയ വാഹന പ്രചാരണജാഥ സമാപിച്ചു. ബുധനാഴ്ച രാവിലെ കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് നിന്നും ആരംഭിച്ച ജാഥ കാളികാവ്, ചോക്കാട്, പൂക്കോട്ടുംപാടം, കരുളായി, ചാലിയാർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വ‍്യാഴാഴ്ച നിലമ്പൂർ ചക്കാലക്കുത്തിൽ സമാപിച്ചു. ജാഥയുടെ സമാപനസമ്മേളനം എം. ജംഷീദലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സഹിൽ അകമ്പാടം അധ‍്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റനും ബ്ലോക്ക് സെക്രട്ടറിയുമായ കെ.എസ്. അൻവർ, കുഞ്ഞിട്ടിമാൻ, ഷാജി ചക്കാലക്കുത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.