സി.പി.എം നടപ്പാക്കുന്നത്​ സംഘ്​പരിവാർ അജണ്ട ^വെൽഫെയർ പാർട്ടി

സി.പി.എം നടപ്പാക്കുന്നത് സംഘ്പരിവാർ അജണ്ട -വെൽഫെയർ പാർട്ടി മലപ്പുറം: കശ്മീർ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലി​െൻറ പേരിൽ മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്യുന്ന സർക്കാർ നടപടി സി.പി.എം-സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതി​െൻറ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി. ഹർത്താൽ നടത്തിയവർക്കെതിരെ മുെമ്പാന്നും ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തിട്ടില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഹിന്ദുത്വ വോട്ടുകൾ ആകർഷിക്കാനാണ് ഇൗ ശ്രമമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹർത്താൽ നടത്തിയത് വെൽഫെയർ പാർട്ടിയെ പോലുള്ള 'തീവ്രവാദ' പാർട്ടികളാണെന്ന പ്രസ്താവനയും ആ നിലപാടി​െൻറ ഭാഗമാണ്. ഹർത്താലിൽ എല്ലാ പാർട്ടി പ്രവർത്തകരും പെങ്കടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ സി.പി.എം പ്രവർത്തകരുണ്ടെന്നും ചൂണ്ടിക്കാട്ടി. വാർത്തസമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ്, ഫാറൂഖ് ശാന്തപുരം, ആരിഫ് ചൂണ്ടയിൽ എന്നിവർ പെങ്കടുത്തു. സൗജന്യ മൃഗാരോഗ്യ ക്യാമ്പ് മലപ്പുറം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മലപ്പുറം ഘടകം സൗജന്യ മൃഗാരോഗ്യ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിക്കുന്നു. ഞായറാഴ്ച ചാലിയാർ പഞ്ചായത്തിലെ പെരുവമ്പാടം കോളനിയിലാണ് ക്യാമ്പ്. കന്നുകാലികളുടെ വേനൽകാല പരിചരണത്തിന് ഉൗന്നൽ നൽകി നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ്. 'മൃഗഡോക്ടർമാരുടെ സാമൂഹിക ഉത്തരവാദിത്തം' എന്നതി​െൻറ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലയിൽ നടപ്പാക്കുന്ന ഇൗ വർഷത്തെ ആദ്യ പദ്ധതിയാണിത്. സംസ്ഥാന, ജില്ല ഭാരവാഹികൾ പരിപാടിയിൽ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ഡോ. പി. കാർത്തികേയൻ, ഡോ. എം. അംഗിറസ്, ഡോ. കെ. അബ്ദുല്ല, ഡോ. പി. സൈഫുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ക്ലബ്ഫൂട്ട് വൈകല്യവും ചികിത്സയും ഓൺലൈൻ സെമിനാർ മലപ്പുറം: വനിത ശിശു വികസന വകുപ്പ്-ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങുമായി (നിഷ്) സഹകരിച്ച് 'ചുരുട്ടുകാൽ വൈകല്യവും ചികിത്സയും' എന്ന വിഷയത്തിൽ മാതാപിതാക്കൾക്കും സാമൂഹിക പ്രവർത്തകർക്കും സ്പെഷൽ എജുക്കേറ്റർമാർക്കും സൗജന്യ ഓൺലൈൻ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഇതിനുള്ള സജ്ജീകരണങ്ങൾ മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൽ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10.30 മുതൽ 12.50 വരെയാണ് സെമിനാർ. വീട്ടിലിരുന്നും സെമിനാറിൽ പങ്കെടുക്കാം. 0471-3066675 നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് http://nidas.nish.ac.in/. ഫോൺ: 0483-2978888
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.