അധ്യാപക നിയമന നടപടികൾ വേഗത്തിലാക്കണം ^യു.പി.എസ്.എ റാങ്ക് ഹോൾഡേഴ്സ് ഫോറം

അധ്യാപക നിയമന നടപടികൾ വേഗത്തിലാക്കണം -യു.പി.എസ്.എ റാങ്ക് ഹോൾഡേഴ്സ് ഫോറം തിരൂരങ്ങാടി: ജില്ലയിലെ യു.പി.എസ്.എ അധ്യാപക തസ്തികകളിലേക്ക് നിയമന നടപടികൾ വേഗത്തിലാക്കണമെന്ന് മലപ്പുറം ജില്ല യു.പി.എസ്.എ റാങ്ക് ഹോൾഡേഴ്സ് രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. ജൂൺ മാസത്തോടെ നിയമനം നടക്കത്തക്ക വിധം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, അഭിമുഖം എന്നിവ പൂർത്തിയാക്കണം. ജൂൺ മാസത്തോടെ ജില്ലയിൽ മുന്നൂറോളം ഒഴിവുകളുണ്ടാകും. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടും പങ്കാളിത്ത പെൻഷൻ ഇതുവരെ പിൻവലിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത േമയിൽ ഫോറത്തി​െൻറ വിപുലയോഗം ചേരാനും തീരുമാനിച്ചു. ഫോൺ: 8086381755. ഭാരവാഹികൾ: കെ. മോഹനൻ (പ്രസി.), സി. നബീല (സെക്ര.), സി. മണികണ്ഠൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.