ക്ഷേത്ര പുനഃപ്രതിഷ്‌ഠയും നവീകരണ കലശവും

കൽപകഞ്ചേരി: വളവന്നൂര്‍ അല്ലോട്ട്‌ ശ്രീ ദുർഗദേവി ക്ഷേത്രത്തിൽ പുനഃ പ്രതിഷ്‌ഠയും നവീകരണ കലശവും 23 മുതല്‍ നടക്കും. കലവറ നിറക്കല്‍, പ്രതിഷ്ഠ വിഗ്രഹ ഘോഷയാത്ര, മഹാ സുദർശന ഹോമം, പ്രഭാഷണം, ഓട്ടൻ തുള്ളൽ, ചാക്യാർകൂത്ത്, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും. ക്ഷേത്ര ഭാരവാഹികളായ അനില്‍ വളവന്നൂർ, സി.പി. സുകുമാരന്‍, വി.കെ. പ്രസന്നകുമാർ, കെ.പി. രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. വൈലത്തൂരില്‍ മൂന്ന് പേരും താനൂരിൽ ഒരാളും അറസ്റ്റിൽ കൽപകഞ്ചേരി: ഹർത്താലിന് വൈലത്തൂരിൽ റോഡ് തടയുകയും പൊലീസിനെ കല്ലെറിയുകയും ക്യത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്ന് പേരെ കൂടി കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഹർത്താൽ ദിനത്തിൽ നാല് പേർ പൊലീസ് പിടിയിലായിരുന്നു. അക്രമത്തിൽ കൽപകഞ്ചേരി എസ്.ഐ പി.എസ്. മഞ്ജിത് ലാലിന് പരിക്കേറ്റിരുന്നു. താനൂർ: ഹർത്താൽ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. എളാരം കടപ്പുറം സ്വദേശി കമ്മുകടവത്ത് റിയാസിനെയാണ് (29) അറസ്റ്റ് ചെയ്തത്. പൊലീസിന് നേരെയുണ്ടായ അക്രമവും പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.