മുളയങ്കാവിൽ കരിവേല ആഘോഷിച്ചു

പട്ടാമ്പി: മുളയങ്കാവ് ഭഗവതി ക്ഷേത്രത്തിലെ മേടമാസ ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള കരിവേല വർണാഭമായി. രാവിലെ വിവിധ വേല കണ്ടങ്ങളിൽ വേല കൊട്ടി അറിയിച്ചു. തായമ്പകയും മേളവും കേളിയും നടന്നു. കുലുക്കല്ലൂർ പാരമ്പര്യവേല, ഫ്രൻഡ്സ് വേല ആഘോഷ കമ്മിറ്റി, വീരപളസി വേല കമ്മിറ്റി, പുലരി ആഘോഷ കമ്മിറ്റി, മപ്പാട്ടുകര കരിവേല, മടലംകുന്ന് വേല തുടങ്ങിയവയുടെ നേതൃത്വത്തിൽ തെയ്യം, നാടൻ കലാരൂപങ്ങൾ, ദേവനൃത്തം, കെട്ടുവേഷങ്ങൾ, പൂക്കാവടി, ശിങ്കാരിമേളം, തകിൽവാദ്യം എന്നിവയോടു കൂടി വേലക്കുടകളേന്തിയ കരിവേല രാത്രിയോടെ കാവിറങ്ങി. വീരപളസി കമ്മിറ്റിയുടെ വേല കണ്ടത്തിൽ ജവ്ഷൽ ബാബുവി​െൻറ സോപാന സംഗീതവും അന്നദാനവും നടന്നു. വ്യാഴാഴ്ച എഴുവന്തല, പുറമത്ര ദേശക്കാരുടെ നേതൃത്വത്തിൽ അഞ്ചാം വേല ആഘോഷിക്കും. രാവിലെ എഴുവന്തല, പുറമത്ര ദേശ വേല കണ്ടങ്ങളിൽ വേല കൊട്ടി അറിയിക്കും. ഉച്ചക്ക് തായമ്പക, മേളം, കേളി, കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നിവയും രാത്രിയോടെ കെട്ടുവേഷങ്ങളും നാടൻ കലാരൂപങ്ങളും വേലക്കുടകളുമായി ഇരുവേലകളും കാവിലെത്തും. വേല കയറ്റത്തിനു ശേഷം കൂത്തുമാടത്തിൽ തോൽപ്പാവക്കൂത്ത് ആരംഭിക്കും. മേയ് 13ന് പൂരം വരെ കൂത്ത് തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.