പ്രതിഷേധ ജ്വാല

എടവണ്ണ: ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒരു മാലയിൽ കോർത്ത മുത്തുമണികളായി വെസ്റ്റ് ചാത്തല്ലൂരിൽ കശ്മീരി പെൺക്കുട്ടിക്കായി സംഘടിപ്പിച്ചു. പടിഞ്ഞാറെ ചാത്തല്ലൂരിലെ വിവിധ ക്ലബുകളുടെയും വാട്സ്ആപ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങ്. മാട്ടര നാരായണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. കായലാട്ടുമ്മൽ അഫ്സൽ, കെ.ടി. അൻവർ, പടിയൻ രാജൻ, ചെമ്മല ഉമ്മർ, മൂർഖൻ നൗഷിഖ് ബാവ, കെ.എം. അമീന്‍ എന്നിവർ സംസാരിച്ചു. മുഖം മൂടിക്കെട്ടി പ്രതിഷേധം എടവണ്ണ: ഏറനാട് ഫേസ്ബുക്ക് സൗഹൃദക്കൂട്ടായ്മ നേതൃത്വത്തിൽ ചൂളാട്ടിപാറയിൽ കശ്മീരി പെൺക്കുട്ടി അനുസ്മരണ യും സംഗമവും നടത്തി. മഹേഷ് ചിത്രവർണം ചിത്രം വരച്ച് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. സാലിം, ജാഫർ ചാലോളി, കെ.കെ. ഫിറോസ്ഖാൻ ചാത്തല്ലൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.