ഇ. അഹമ്മദ് സ്മാരക സേവനരത്ന പുരസ്കാരം എം.ഐ. തങ്ങൾക്ക് സമ്മാനിച്ചു

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലം സമാന മനസ്കർ ഹരിത കൂട്ടായ്മ നൽകുന്ന രണ്ടാമത് ഇ. അഹമ്മദ് സ്മാരക സേവനരത്ന പുരസ്കാരം എഴുത്തുകാരൻ എം.ഐ. തങ്ങൾ ഏറ്റുവാങ്ങി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പുരസ്കാരം സമ്മാനിച്ചു. എഴുത്തിലൂടെയും ചിന്തയിലൂടെയും ലീഗിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം. പി. അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അവാർഡ് തുക സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് കൈമാറി. പ്രശസ്തിപത്രം സമർപ്പണം എം.ഐ. ഷാനവാസ് എം.പി നിർവഹിച്ചു. ശറഫുദ്ദീൻ കണ്ണയത്ത്, പി.എം.എ. സലാം, അഡ്വ. യു.എ. ലത്തീഫ്, എ. സജീവൻ, എം.എ. ഖാദർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, ഡോ. വി.പി. അബ്ദുൽ ഹമീദ്, ബക്കർ ചെർന്നൂർ, ശരീഫ് സാഗർ, സലീം ഐദീദ് തങ്ങൾ, ടി.പി.എം. ബഷീർ, പി.എം. മുഹമ്മദലി ബാബു, മാതാപ്പുഴ മുഹമ്മദ് കുട്ടി, അബൂബക്കർ ചേലേമ്പ്ര, ബഷീർ മൂന്നിയൂർ, ഹനീഫ മൂന്നിയൂർ, സി.കെ. ശരീഫ്, എം.എം. അസീസ്, സൈനുദ്ദീൻ തേഞ്ഞിപ്പലം, സി.പി. അഷ്റഫ്, സി. അസീസ്, പി.കെ. നവാസ്, റാഷിദ് പഴേരി, ടി.പി. നബീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.