പരാതികൾ കുറഞ്ഞു; റേഷൻ വിതരണം ഇ^പോസ്​ മെഷീൻ വഴി പുരോഗമിക്കുന്നു

പരാതികൾ കുറഞ്ഞു; റേഷൻ വിതരണം ഇ-പോസ് മെഷീൻ വഴി പുരോഗമിക്കുന്നു മലപ്പുറം: റേഷൻ സാധനങ്ങൾ ഇ-പോസ് മെഷീൻ വഴി വിതരണം ചെയ്യുന്നതിൽ തുടക്കത്തിലുണ്ടായ പരാതികൾ കുറഞ്ഞു. സോഫ്റ്റ്വെയർ വഴിയുള്ള വിൽപനയായതിനാൽ തുടക്കത്തിൽ കടയുടമകൾക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിലും ഇപ്പോൾ വിൽപന സുഗമമായി. ആധാർ നമ്പറും വിരലടയാളവും രേഖപ്പെടുത്തുന്നത് സംബന്ധിച്ചാണ് പ്രശ്നങ്ങളുണ്ടായത്. േറഷൻ വാങ്ങാൻ സാധാരണയിൽ കൂടുതൽ സമയം എടുക്കുന്നുണ്ടെങ്കിലും കാര്യമായ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സിവിൽ സൈപ്ലസ് അധികൃതർ പറഞ്ഞു. സോഫ്റ്റ്വെയർ സംബന്ധിച്ച് തുടക്കത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി ഒാരോ റേഷൻ സർക്കിളിലും വിദഗ്ധരുടെ സേവനം ഉറപ്പുവരുത്തി. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ഏജൻസിയാണ് ബയോമെട്രിക‌് സംവിധാനമുള്ള ഇ-പോസ് മെഷീൻ തയാറാക്കിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുതവണ കടയുടമകൾക്ക് പരിശീലനം നൽകിയിരുന്നു. മെഷീനിലേക്ക് റേഷൻ സ്റ്റോക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന നടപടി പൂർത്തിയായി. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി, നിലമ്പൂർ, ഏറനാട്, പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫിസുകളിലായി 1244 റേഷൻ കടകളിലും ഏപ്രിൽ പത്തുമുതൽ ഇൗ സേവനം ആരംഭിച്ചു. ഭക്ഷ്യഭദ്രത നിയമപ്രകാരം റേഷൻ കടകളുടെ ഡിജിറ്റലൈസേഷ​െൻറ ഭാഗമായാണ് ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചത്. റേഷൻ വാങ്ങാനെത്തുന്നവരുടെ ആധാർ നമ്പർ നൽകുന്നതോടെ കാർഡിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ ലഭ്യമാവും. പിന്നീട‌് വിരലടയാളം രേഖപ്പെടുത്തുമ്പോൾ സെർവർ പരിശോധിച്ച‌് അംഗമാണോ എന്ന‌് ഉറപ്പ‌ുവരുത്തിയ ശേഷം സാധനങ്ങളുടെ പട്ടികയും വേണ്ട സാധനങ്ങളും രേഖപ്പെടുത്തിയ ശേഷം ബിൽ പ്രിൻറ് ചെയ്യുന്നതാണ് രീതി. നേരേത്ത ആധാർ നമ്പർ നൽകിയ റേഷൻ കാർഡിൽ പേരുള്ള ആർക്കും വിരൽ പതിപ്പിച്ച് റേഷൻ വാങ്ങാം. ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട റേഷ​െൻറ അളവും തൂക്കവും സംബന്ധിച്ച വിവരങ്ങളും വാേങ്ങണ്ട അവസാന തീയതിയും അടക്കം മൊബൈലിൽ സന്ദേശമായി ലഭിക്കും. ശാരീരിക അവശത നേരിടുന്നവർക്കും പ്രായമായവർക്കും റേഷൻകടയിൽ വരാനാകാത്ത സാഹചര്യത്തിൽ കടയിൽ സമർപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് റേഷൻ വാങ്ങാം. ഇൗ നമ്പറിേലക്ക് വരുന്ന ഒ.ടി.പി കോഡ് നൽകി ഇവരുടെ സഹായിക്ക് റേഷൻ വാങ്ങാം. ഇ-പോസ് മെഷീൻ വരുന്നതോടെ ഇത്തരക്കാർക്ക് റേഷൻ നഷ്ടമാകുമെന്ന ചർച്ച ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ഇ-പോസ് മെഷീൻ വഴിയുള്ള വിൽപനയുടെ വിവരങ്ങൾ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് റേഷൻകടകൾ സന്ദർശിക്കാതെതന്നെ പരിശോധിക്കാനാകും. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ വൈകിയതിനാലാണ് മെഷീൻ വഴിയുള്ള വിൽപന വൈകിയത്. കാർഡ് പുതുക്കുന്ന സമയത്ത് ആധാർകാർഡ് വിവരങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും മുഴുവൻ പേരും നൽകിയിരുന്നില്ല. വിവരങ്ങൾ തയാറാക്കുേമ്പാൾ വന്ന വീഴ്ചയെ തുടർന്ന് പലരുടെയും ആധാർ വിവരങ്ങൾ നഷ്ടമായി. ഇതേതുടർന്ന്, റേഷൻകടകൾ മുഖേന ആധാർ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇ-പോസ് മെഷീൻ വഴിയുള്ള റേഷൻ വിതരണത്തിൽ ഗുണഭോക്താക്കൾക്ക് പരാതിയുണ്ടെങ്കിൽ അതത് താലൂക്ക് സപ്ലൈ ഒാഫിസർമാർക്ക് സമർപ്പിക്കാം. 0483 2734912 എന്ന നമ്പറിൽ ജില്ല സപ്ലൈ ഒാഫിസിലും പരാതിപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.