ശിരുവാണി ഡാം: തുക അനുവദിക്കാൻ​ തമിഴ്​നാടിന്​ ​മടി

കോയമ്പത്തൂർ: ശിരുവാണി ഡാമി​െൻറ അറ്റകുറ്റപ്പണികൾക്കായി കേരളം ചെലവഴിച്ച തുക അനുവദിക്കാൻ തമിഴ്നാടിന് വൈമനസ്യം. മണ്ണാർക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഡാമിലെ വെള്ളം കോയമ്പത്തൂർ നഗരത്തിലെയും പരിസരങ്ങളിലെയും കുടിവെള്ളാവശ്യത്തിനാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഡാമി​െൻറ പൂർണനിയന്ത്രണം കേരള സർക്കാറിനാണ്. ചോർച്ച തടയലും റോഡ് നിർമാണം ഉൾപ്പെടെയുള്ള വിവിധ പ്രവൃത്തികളും നടത്തുന്നതും കേരള ജലസേചന വകുപ്പാണ്. വാർഷിക അറ്റകുറ്റപ്പണിക്കായി വർഷം തോറും രണ്ട് കോടി രൂപയാണ് കോയമ്പത്തൂർ കോർപറേഷൻ നൽകുന്നത്. സംസ്ഥാന സർക്കാർ മുഖേനയാണ് ഫണ്ട് കേരളത്തിന് കൈമാറുന്നത്. ഇൗ വർഷം നൽകേണ്ട തുക തമിഴ്നാട് സർക്കാറിന് അയച്ചുകൊടുത്തതായും ഉടൻ കേരളത്തിന് കൈമാറുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. രണ്ട് വർഷത്തിനിടെ പ്രത്യേക നിർമാണ പ്രവൃത്തികൾ നടപ്പാക്കിയ വകയിൽ കേരളം ഏഴുകോടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ട് കോടി ഗഡുവായി നൽകാനാണ് തമിഴ്നാട് തീരുമാനം. കുറെ വർഷങ്ങളായി ഫണ്ട് അനുവദിക്കുന്നതിൽ തമിഴ്നാട് കാലതാമസം വരുത്തുന്നതായാണ് ആരോപണം. മുഴുവനായി അനുവദിക്കാറില്ലെന്നും പരാതിയുണ്ട്. എന്നാൽ, ശിരുവാണി ഡാമിൽനിന്ന് തമിഴ്നാടിന് നൽകുന്ന വെള്ളം നിർത്താൻ കേരളം തീരുമാനിച്ചെന്നത് അഭ്യൂഹം മാത്രമാണെന്നും സർട്ടിഫിക്കറ്റുകളും ബില്ലുകളും പരിശോധിച്ച് ഫണ്ടനുവദിക്കാറുണ്ടെന്നും തമിഴ്നാട് ജല അതോറിറ്റി കേന്ദ്രങ്ങൾ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.