കേരള പ്രീമിയർ ലീഗിൽ ഇന്ന് പൊലീസും എഫ്.സി തൃശൂരും

മലപ്പുറം: കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ കോട്ടപ്പടി സ്റ്റേഡിയം വേദിയാവുന്ന മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കം. ഗ്രൂപ് എയിൽ വൈകീട്ട് നാലിന് എഫ്.സി തൃശൂരിനെ കേരള പൊലീസ് നേരിടും. പൊലീസി​െൻറ ഹോം ഗ്രൗണ്ടാണ് കോട്ടപ്പടി സ്റ്റേഡിയം. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ ഉദ്ഘാടനം ചെയ്യും. ഐ.എം. വിജയൻ മുഖ്യാതിഥിയാവും. ഗ്രൂപ് എയിൽ സാറ്റ് തിരൂർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി എന്നീ ടീമുകളുമുണ്ട്. പൊലീസി​െൻറ ഹോം മത്സരങ്ങളിൽ ഇവർ കോട്ടപ്പടിയിൽ കളിക്കും. തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് സാറ്റി​െൻറ ഹോം ഗ്രൗണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.