ഹർത്താൽ മറവിൽ അക്രമം: ജമാഅത്തെ ഇസ്​ലാമി അപലപിച്ചു

മലപ്പുറം: സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താലി​െൻറ മറവിൽ താനൂരിൽ അടച്ചിട്ട കടകൾ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയെ ജമാഅത്തെ ഇസ്ലാമി ജില്ല സെക്രേട്ടറിയറ്റ് ശക്തമായി അപലപിച്ചു. ഹർത്താൽ മറയാക്കി അക്രമത്തിന് നേതൃത്വം നൽകിയ മുഴുവനാളുകളെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും നിയമ സംവിധാനങ്ങളും ക്രമസമാധാന പാലകരും ഉണർന്ന് പ്രവർത്തിക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് ഹബീബ് ജഹാൻ, സെക്രട്ടറി സി.എച്ച്. ബഷീർ, പി.ആർ സെക്രട്ടറി എൻ.കെ. സദ്റുദ്ദീൻ, ഏരിയ പ്രസിഡൻറ് അബ്ദുൽ ലത്തീഫ്, എം.സി. അബൂബക്കർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.