എൽ.പി.എസ്​.എ മെയിൻ ലിസ്​റ്റ്​ മൂന്നിരട്ടിയാക്കണം ^ജില്ല പഞ്ചായത്ത്​

എൽ.പി.എസ്.എ മെയിൻ ലിസ്റ്റ് മൂന്നിരട്ടിയാക്കണം -ജില്ല പഞ്ചായത്ത് മലപ്പുറം: ജില്ലയിലെ ഗവ. എൽ.പി സ്കൂളിലെ എൽ.പി.എസ്.എ ഒഴിവുകൾ നികത്താൻ പി.എസ്.സി പ്രസിദ്ധീകരിച്ച മെയിൻ ലിസ്റ്റ് ഒഴിവുകൾ നികത്താൻ അപര്യാപ്തമായതിനാൽ മൂന്നിരട്ടിയെങ്കിലുമാക്കി വിപുലീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉയർന്ന തോതിലുള്ള റിട്ടയർമ​െൻറുകൾ, 1:30 അനുപാതത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ഉണ്ടാവുന്ന നൂറുകണക്കിന് പുതിയ ഡിവിഷനുകൾ, മറ്റ് ജില്ലകളിലേക്ക് ജില്ലയിൽനിന്ന് സ്ഥലംമാറ്റംവഴി ഉണ്ടാകുന്ന ഒഴിവുകൾ എന്നിവ മുഖേന മൂവായിരത്തോളം ഒഴിവുകൾ ലിസ്റ്റ് കാലാവധി തീരുന്നതിനുമുമ്പ് ജില്ലയിൽ ഉണ്ടാകും. എന്നാൽ, നിലവിലെ ഷോർട്ട്ലിസ്റ്റിൽ ആകെ 1001 പേർ മാത്രമാണ് മെയിൻ ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളത്. ഇതിൽതന്നെ നല്ലൊരു വിഭാഗം ഉദ്യോഗാർഥികൾ പി.എസ്.സി ഇപ്പോൾ പ്രസിദ്ധീകരിച്ച യു.പി.എസ്.സി ലിസ്റ്റിലും ഉൾപ്പെടുകയും ചെയ്യും. ഇക്കാരണത്താൽ നിലവിലെ മെയിൻ ലിസ്റ്റ് വിപുലീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടാൻ ജില്ല പഞ്ചായത്ത് അംഗീകരിച്ച പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്തംഗം ടി.പി. അഷ്റഫലി പ്രമേയം അവതരിപ്പിച്ചു. ഒ.ടി. ജയിംസ് പിന്താങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.