വില്ല്വത്ത് ക്ഷേത്രത്തില്‍ ശിലാന്യാസം നാളെ

പൂക്കോട്ടുംപാടം: ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തന ഭാഗമായി പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിൽ മഹാവിഷ്ണു ശ്രീകോവിലി​െൻറ പുനർനിർമാണത്തി​െൻറ ശിലാസ്ഥാപനം വ്യാഴാഴ്ച രാവിലെ പത്തരക്ക് നടക്കും. ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന കെ.എം. ദാമോദരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ ശ്രീകോവിലി​െൻറ നിർമാണ പ്രവൃത്തിക്ക് ശിലാന്യാസം നടത്തി തുടക്കം കുറിക്കും. എട്ടുമണിക്ക് ചിദാനന്ദപുരി സ്വാമികൾ ആത്മീയ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികളായ മറ്റത്തില്‍ രാധാകൃഷ്ണന്‍, കെ.പി. സുബ്രഹ്മണ്യന്‍, കെ. സതീശന്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.