ആശങ്കയിൽ ഇടിമൂഴിക്കലിലെ വീട്ടമ്മമാർ

മലപ്പുറം: ചേലേമ്പ്ര ഇടിമൂഴിക്കലിലെ ദേശീയപാത അലൈൻമ​െൻറിൽ മാറ്റം േവണമെന്ന ആവശ്യവുമായി വീട്ടമ്മമാർ. പാത വികസനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കലക്ടറുടെ ചേംബറിൽ ജനപ്രതിനിധികളുടെ യോഗം നടക്കുേമ്പാൾ പുറത്ത് വീട്ടമ്മമാരും കുട്ടികളും യോഗതീരുമാനം അറിയാൻ കാത്തിരുന്നു. നിലവിലെ അലൈൻമ​െൻറ് പ്രകാരം ഇടിമൂഴിക്കൽ മാത്രം 60ഒാളം വീടുകൾ നഷ്ടപ്പെടുമെന്ന് വീട്ടമ്മമാർ പറയുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരുമായ നിരവധി പേർക്കാണ് വീട് പോവുന്നത്. പള്ളിയും മദ്റസയും കടമുറികളും പൊളിച്ചുനീക്കപ്പെടും. പഴയ അൈലൻമ​െൻറ് പ്രകാരം പാത വികസിപ്പിച്ചാൽ നഷ്ടം കുറയുമെന്നും ഇവർ പറയുന്നു. ഇടിമൂഴിക്കലിൽ നിർത്തിവെച്ച സർവേ പുനരാംരംഭിക്കുമെന്ന ജില്ല കലക്ടറുടെ അറിയിപ്പ് ഇവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജില്ല കലക്ടർക്ക് സമർപ്പിച്ച ബദൽ അലൈൻമ​െൻറ് അംഗീകരിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.