കുടുംബശ്രീ വാർഷികം

പൂക്കോട്ടുംപാടം: അമരമ്പലം സി.ഡി.എസ് ആഭിമുഖ്യത്തിൽ കുടുംബശ്രീ വാർഷികാഘോഷം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന അരങ്ങ് -2018 എന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺമാരായ ശശികുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഗംഗാദേവി ശ്രീരാഗം, അനിത രാജു, പഞ്ചായത്ത് അസി. സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാമത്സരങ്ങൾ നടന്നു. സിനി, സുനിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.