ഹർത്താലിൽ റോഡ് തടസ്സപ്പെടുത്തൽ: മേലാറ്റൂരിൽ 35 പേർക്കെതിരെ കേസ്

മേലാറ്റൂർ: കഴിഞ്ഞ ദിവസം നടന്ന ഹർത്താലി​െൻറ പേരിൽ റോഡിൽ തടസ്സം സൃഷ്ടിച്ചതിന് 35ഓളം പേർക്കെതിരെ മേലാറ്റൂർ പൊലീസ് കേസെടുത്തു. മണ്ണാർമല പള്ളിപ്പടിയിലും കീഴാറ്റൂർ ആക്കപറമ്പിലുമാണ് ഹർത്താൽ അനുകൂലികൾ ഗതാഗത തടസ്സമുണ്ടാക്കിയത്. പെരിന്തൽമണ്ണ പാറപ്പുറത്ത് മുഹമ്മദ് റാഫി (28), മണ്ണാർമല സ്വദേശികളായ തെക്കൻ വീട്ടിൽ ഷാജഹാൻ (35), ഉണ്ണിയപ്പുറത്ത് ജിതിൻ (21), പൂന്താനം പലയൻകാട് സുഹൈർ എന്നിവരടക്കം കണ്ടാലറിയാവുന്ന 35ഓളം പേർക്കെതിരെയാണ് മേലാറ്റൂർ പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.