'മങ്കടയില്‍ ചരിത്രസ്മാരകം വേണം'

മങ്കട: ചരിത്ര പാരമ്പര്യവും സാംസ്‌കാരിക പൈതൃകവുമുള്ള മങ്കടയില്‍ ഉചിതമായ ചരിത്രസ്മാരകം വേണമെന്ന് കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. ശിവദാസന്‍ പറഞ്ഞു. മങ്കട അനാഥശാല നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചരിത്ര സെമിനാറില്‍ 'മലബാറിലെ കോളനി വിരുദ്ധ സമരങ്ങളില്‍ മങ്കടയുടെ പങ്ക്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. സമദ് മങ്കട അധ്യക്ഷത വഹിച്ചു. മങ്കടയുടെ നവോത്ഥാനം-മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഇഖ്ബാല്‍ മങ്കട പ്രബന്ധമവതരിപ്പിച്ചു. എം. ആദില്‍ നസീഫ് സ്വാഗതവും എ. മുഹമ്മദ് മന്‍സൂര്‍ നന്ദിയും പറഞ്ഞു. വൈകീട്ട് അല്‍ അമീന്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന മതവിജ്ഞാന വേദി പ്രഫ. യു.പി. യഹ്‌യ ഖാന്‍ ഉദ്ഘാടനം ചെയ്തു. പി. ജമാലുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജീവിതലക്ഷ്യം എന്ന വിഷയത്തില്‍ അബ്ദുല്‍ ജലീല്‍ മാമാങ്കര പ്രാഭാഷണം നടത്തി. പി. അബ്ദുറഹീം മാസ്റ്റര്‍ സ്വാഗതവും പി.കെ. ഹാരിസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.