കസ്​റ്റഡിയിൽ മർദിച്ചത് എസ്.ഐ ദീപക് എന്ന് പ്രതികളിലൊരാൾ

ആലുവ: കസ്റ്റഡിയിൽ മർദിച്ചത് വരാപ്പുഴ എസ്.ഐ ദീപക് ആണെന്ന് കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട കൂട്ടുപ്രതികളിലൊരാൾ. ക്രൈബാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പൊലീസ് ക്ലബിലെത്തിച്ചപ്പോഴാണ് പ്രതികളിലൊരാൾ മാധ്യമ പ്രവർത്തകരോട് മർദനത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായത്. ശ്രീജിത്തിനെ മർദിച്ചതും ദീപക് ആണോയെന്ന് ചോദിച്ചെങ്കിലും മറുപടി പറയുന്നതിൽ പ്രതികളെ കൂടെയുള്ള പൊലീസ് തടഞ്ഞു. കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പത് പേരെയാണ് രാത്രി ഒമ്പതോടെ ആലുവ പൊലീസ് ക്ലബിൽ കൊണ്ടുവന്നത്. ശ്രീജിത്തി​െൻറ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈബ്രാഞ്ചാണ് ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.