മഹിള കോൺഗ്രസ് ധർണയും കരിദിനാചരണവും

മലപ്പുറം: മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി കഠ്വ, ഉന്നാവ് സംഭവങ്ങളിലെ ഇരകൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി മലപ്പുറം പോസ്റ്റ് ഒാഫിസിലേക്ക് പ്രകടനവും ധർണയും കരിദിനാചരണവും നടത്തി. എ.ഐ.സി.സി അംഗം ഡോ. എം. ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഉഷ നായർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, മുഹമ്മദ് കുഞ്ഞി, ഫാത്തിമ ബീവി, കെ.എം. ഗിരിജ, മറിയ കുട്ടി, വനജ, ആലിപ്പറ്റ ജമീല, അനിത കിഷോർ, ശോഭന ഗോപി, ജിഷ പടിയൻ, വത്സല, രാജശ്രീ, ജിനചന്ദ്രിക, ഷെഹർബാൻ, ഷീബ കരുളായി, ശ്രീപ്രിയ, ഷക്കീല എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.