തൂത ക്ഷേത്രത്തിലെ പൂരത്തിന് കൊടിയേറി; തോൽപാവക്കൂത്ത് തുടങ്ങി

ചെർപ്പുളശ്ശേരി: വള്ളുവനാട്ടിലെ പ്രസിദ്ധ ഭഗവതി ക്ഷേത്രമായ പാലക്കാട്, മലപ്പുറം ജില്ലകളിൽ തട്ടകദേശങ്ങളുള്ള ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് കൊടിയേറി. തന്ത്രിമാരായ നാരായണമംഗലത്ത് ആമയൂർ മനക്കൽ വലിയ നാരായണൻ ഭട്ടതിരിപ്പാട്, രാമൻ ഭട്ടതിരിപ്പാട് എന്നിവർ കാർമികത്വം വഹിച്ചു. പൂരത്തി​െൻറ ഭാഗമായ തോല്‍പാവക്കൂത്ത് ആരംഭിച്ചു. ഒരു മാസം നീണ്ടു നല്‍ക്കുന്നതാണ് തോല്‍പാവക്കൂത്ത്. ഉത്സവത്തിന് വിഷുനാളില്‍ കൊടിയേറിയതോടെയാണ് തോല്‍പാവക്കൂത്തിന് തുടക്കമായത്. രാമായണകഥ കൂത്ത് അവതരണം ഇനി എല്ലാ ദിവസവും രാത്രി ഉണ്ടാകും. ശ്രീരാമ പട്ടാഭിഷേകത്തോടെ കൂത്ത് അവസാനിക്കും. ഇത്തവണ മേയ് 10ന് കാളവേലാഘോവും 11ന് പൂരവും നടക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.