സി.പി.ഐ മുൻ ജില്ല അസി. സെക്രട്ടറി സി.പി.എമ്മിൽ ചേർന്നു

പട്ടാമ്പി: സി.പി.ഐ പാലക്കാട് മുൻ ജില്ല അസി. സെക്രട്ടറി പി.എം. വാസുദേവൻ സി.പി.എമ്മിൽ ചേർന്നു. പാർട്ടി ചുമതലകൾ രാജിവെച്ച് എട്ട് മാസമായി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ജില്ല ഭാരവാഹിയായിട്ടും രാജിക്കാധാരമായ കാര്യങ്ങൾ ചർച്ച ചെയ്യാനോ അന്വേഷിക്കാനോ ജില്ല നേതൃത്വം തയാറാകാത്തതും മെംബർഷിപ്പ് പുതുക്കി നൽകാത്തതുമാണ് രാജിവെക്കാൻ പ്രേരിപ്പിച്ചതെന്ന് വാസുദേവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെംബർഷിപ്പ് പുതുക്കണമെന്നാവശ്യപ്പെട്ട് ദേശീയ എക്സിക്യൂട്ടീവംഗം കെ.ഇ. ഇസ്മായിലി​െൻറ പക്കൽ മെംബർഷിപ് സംഖ്യയും ലെവിയും കൊടുക്കുകയും അദ്ദേഹം ജില്ല ഘടകത്തിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, വിശദീകരണം ആവശ്യപ്പെടാത്ത ആരോപണങ്ങളുമായി മെംബർഷിപ് നിഷേധിച്ചു. 44 വർഷമായി സി.പി.ഐയിൽ പ്രവർത്തിച്ചു വരുന്ന വാസുദേവൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുഹ്‌സി​െൻറ സ്ഥാനാർഥിത്വത്തെ അനുകൂലിച്ചത് മുതൽ ജില്ല നേതൃത്വത്തി​െൻറ കണ്ണിലെ കരടായി. 2017 ഫെബ്രവരി 16ന് ഇ.പി. ശതാഭിഷേക സ്മാരകത്തിൽ സി.പി.ഐ. പ്രവർത്തകർ തമ്മിൽ കൈയാങ്കളി നടന്നിരുന്നു. ഇതിലും നേതൃത്വത്തി​െൻറ നിലപാടിനെതിരെ വാസുദേവൻ പ്രതികരിച്ചിരുന്നു. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം എൻ. ഉണ്ണികൃഷ്ണൻ, ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ചിത്രം: mohptb 163 vasudevan cpi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.