ഇ.എം.എസ് ട്രോഫി ഫുട്‌ബാൾ: അല്‍മദീന ചേര്‍പ്പുളശ്ശേരി ജേതാക്കള്‍

ചങ്ങനാശ്ശേരി: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ഇ.എം.എസ് ട്രോഫിക്കു വേണ്ടിയും മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ പി.എ. സെയ്തു മുഹമ്മദ്, അഡ്വ. പി. രവീന്ദ്രനാഥ് മെമ്മോറിയല്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഖിലേന്ത്യ സെവന്‍സ് ഫുട്ബാൾ ടൂര്‍ണമ​െൻറി​െൻറ െഫെനലില്‍ ശാസ്ത മെഡിക്കല്‍സ് തൃശൂരിനെ അല്‍ മദീന ചേര്‍പ്പുളശ്ശേരി ഒന്നിനെതിരെ നാലു ഗോളിന് പരാജയപ്പെടുത്തി ജേതാക്കളായി. അല്‍ മദീനക്കായി ഐവറി കോസ്റ്റ്താരം ഫ്രെഡ്, ഘാന താരം ഡാനി എന്നിവര്‍ രണ്ടു ഗോൾ വീതം നേടിയപ്പോള്‍ തൃശൂരിനായി ജിബിന്‍ ഒരു ഗോള്‍ മടക്കി. ടൂര്‍ണമ​െൻറിലെ മികച്ച കളിക്കാരനായി മുഹമ്മദന്‍സി​െൻറ ആസിഫ് സഹീറിനെയും മികച്ച ഗോള്‍ കീപ്പറായി മുഹമ്മദന്‍സി​െൻറ ശ്രീരാഗിനെയും െതരഞ്ഞെടുത്തു. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറമാണ് മികച്ച ടീം. മികച്ച ഓള്‍റൗണ്ടറായി അല്‍ മദീനയുടെ നന്ദുവിനെയും മികച്ച ഫോര്‍വേഡായി അല്‍ മദീനയുടെ തന്നെ ഫ്രൈഡിനെയും മികച്ച ബാക്കായി ആന്‍ഡേഴ്‌സനെയും െതരഞ്ഞെടുത്തു. സി.പി.എം ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.