സേലത്ത്​ ദേവസ്വം ആനയുടെ ദയാവധത്തിന്​ ഹൈകോടതി അനുമതി

കോയമ്പത്തൂർ: അനാരോഗ്യം മൂലം അത്യാസന്നനിലയിൽ കഴിയുന്ന സേലം സുഗവനേശ്വരർ ക്ഷേത്രത്തിലെ ആനയുടെ ദയാവധത്തിന് മദ്രാസ് ഹൈകോടതി തിങ്കളാഴ്ച അനുമതി നൽകി. കാലിൽ മുറിവേറ്റതോടെയാണ് 45 വയസ്സായ രാജേശ്വരി എന്ന ആന കിടപ്പിലായത്. ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. ഇൗ സാഹചര്യത്തിലാണ് മൃഗസ്നേഹി പ്രവർത്തകനായ മുരളീധരൻ ഹരജി നൽകിയത്. ഇതേവരെ ലഭ്യമാക്കിയ ചികിത്സാവിധികളെക്കുറിച്ച വിശദ റിപ്പോർട്ടും ഇതോടൊപ്പം സമർപ്പിച്ചു. ഇതിൻമേലാണ് 48 മണിക്കൂറിനകം പരിശോധന റിപ്പോർട്ട് ഫയൽ ചെയ്ത് നിയമാനുസൃതം ദയാവധം നടത്താൻ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, അബ്ദുൽ ഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്. ഫോേട്ടാ cb443 സേലം സുഗവനേശ്വരർ ക്ഷേത്രത്തിൽ ദയാവധം കാത്തു കഴിയുന്ന രാേജശ്വരി എന്ന ആന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.