പ്രതിഷേധ സായാഹ്നം

പരപ്പനങ്ങാടി: കശ്മീരി ബാലികയെ പീഡിപ്പിച്ചു കൊന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് ബാവ മമ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓഡിനേറ്റർ മൊയ്തീൻ കുട്ടി പാറപ്പുറം, സംസ്ഥാന യൂത്ത് വിങ് പ്രസിഡൻറ് ഷറഫു മാപ്പുറം, ജയപ്രകാശ് അധികാരത്തിൽ, കെ.പി. ഷാജഹാൻ, പി.കെ. മുസമ്മിൽ, ഒ.സി. സെയ്തലവി ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.