ഐ.എസ്.എം ജില്ല യൂത്ത് മീറ്റ് സമാപിച്ചു

കല്‍പകഞ്ചേരി: പെൺകുട്ടികൾക്ക് നിർഭയത്വത്തോടെ ജീവിക്കാൻ കഴിയാത്ത രാജ്യമായി ഇന്ത്യ മാറുന്നത് അപമാനമാണെന്ന് ഐ.എസ്.എം ഗോൾഡൻ ജൂബിലിയുടെ പ്രചാരണാർഥം മലപ്പുറം വെസ്റ്റ് ജില്ല വാരണാക്കരയിൽ സംഘടിപ്പിച്ച യൂത്ത് മീറ്റ് അഭിപ്രായപ്പെട്ടു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഒട്ടനവധി സാമൂഹിക വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കും. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി ഉദ്‌ഘാടനം ചെയ്തു. കെ.എൻ.എം ജില്ല സംഘടനാ കാര്യ ചെയർമാൻ എൻ. കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.കെ. സക്കരിയ സ്വലാഹി, സംസ്ഥാന സെക്രട്ടറി പി.കെ. നൗഫൽ അൻസാരി, മുഹമ്മദ് എൻജിനീയർ കുറ്റൂർ, സൈദാലിക്കുട്ടി മാസ്റ്റർ, ജില്ല സെക്രട്ടറി നജീബ് പുത്തൂർ പള്ളിക്കൽ, അബ്ദുറബ്ബ് അൻസാരി, അബ്ദുറാഫി അൻസാരി, അബ്ദുൽ ഗഫൂർ വാരണാക്കര, നിസാം തിരൂർ, അൻസാരി ചെറുമുക്ക്, മുബഷിർ കോട്ടക്കൽ, ജാഫർ കൊയപ്പ, അഫ്‌സൽ പൊന്നാനി, അബ്ദുസ്സലാം എടക്കുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.