മേലാറ്റൂർ ടൗണിൽ കോഴിമാലിന്യ ലോറി മറിഞ്ഞു

മേലാറ്റൂർ: നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് എടപ്പറ്റ പുല്ലുപറമ്പിൽനിന്ന് പൊലീസെത്തി തിരിച്ചയച്ച കോഴിമാലിന്യം കയറ്റിയ ലോറി മേലാറ്റൂർ ടൗൺ സ്റ്റേഷന് മുന്നിൽ മറിഞ്ഞു. തിങ്കളാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. കോഴിമാലിന്യം ദുർഗന്ധത്തിന് കാരണമായതോടെ പൊലീസ് ഇടപെട്ട് പുലരുന്നതിന് മുമ്പ് സംസ്കരിക്കുകയും റോഡ് കഴുകി വൃത്തിയാക്കിക്കുകയും ചെയ്തു. കരിങ്കല്ലത്താണി സ്വദേശിയാണ് ലോറി നിറയെ കോഴിമാലിന്യവുമായി തിങ്കളാഴ്ച പുലർച്ച ഒന്നോടെ എടപ്പറ്റ പുല്ലുപറമ്പിലെത്തിയത്. ഇവിടെ ഒരു തോട്ടത്തിൽ നിക്ഷേപിക്കാനായിരുന്നു പരിപാടി. എന്നാൽ, നാട്ടുകാർ പ്രതിഷേധിച്ചതോടെ അഡീഷനൽ എസ്.ഐ സാജൻ എബ്രഹാം സ്ഥലത്തെത്തി ലോറി തിരിച്ചയക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും എത്തിച്ചാണ് മാലിന്യം നീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.