കോ​ൺ​ഗ്ര​സ്​ 218 സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; സി​ദ്ധ​രാ​മ​യ്യ ഒ​റ്റ സീ​റ്റി​ൽ മ​ത്സ​രി​ക്കും

107 സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് മലയാളി എം.എൽ.എ എൻ.എ. ഹാരിസി​െൻറ കാര്യത്തിൽ തീരുമാനമായില്ല ബംഗളൂരു: മേയ് 12ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 224 നിയമസഭ മണ്ഡലങ്ങളിൽ 118 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. എതിർപാർട്ടികളുടെ ഭീഷണി നേരിടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ സുരക്ഷിതമായ മണ്ഡലമായ ബദാമിയിലും മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മാത്രം മത്സരിച്ചാൽ മതിയെന്നാണ് ഹൈകമാൻഡ് തീരുമാനം. 122 സിറ്റിങ് എം.എൽ.എമാരിൽ 107 പേർക്ക് സീറ്റ് നൽകിയ കോൺഗ്രസ് നേതൃത്വം, മക​െൻറ മർദനക്കേസ് കാരണം പ്രതിരോധത്തിലായ ശാന്തിനഗറിലെ മലയാളി എം.എൽ.എ എൻ.എ. ഹാരിസി​െൻറ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം നീട്ടിെവച്ചു. കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തെത്തിയ കൊരട്ടഗരെ സീറ്റിൽതന്നെ െക.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വര മത്സരിക്കും. അഞ്ച് സീറ്റിലാണ് സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ളത്. അന്തരിച്ച കർഷകനേതാവ് കെ.എസ്. പുട്ടണ്ണയ്യയുടെ മകനായ ദർശൻ പുട്ടണ്ണയ്യ മേലുക്കോട്ട മണ്ഡലത്തിലാണ് മത്സരിക്കുന്നത്. 42 സീറ്റ് നൽകി ലിംഗായത്തുകൾക്ക് പ്രാമുഖ്യം നൽകിയ ലിസ്റ്റിൽ െവാക്കലിഗർ-39, ഒ.ബി.സി-52, എസ്.സി-36, എസ്.ടി-17, മുസ്ലിം-15, ബ്രാഹ്മണർ-ഏഴ്, റെഡ്ഡി ലിംഗായത്ത്-ആറ്, ജൈന-ക്രിസ്ത്യൻ -രണ്ടുവീതം എന്നിങ്ങനെയാണ് വീതംവെപ്പ്. കഴിഞ്ഞതവണ 11 ആയിരുന്ന വനിത സ്ഥാനാർഥി പ്രാതിനിധ്യം ഇത്തവണ 15 ആയി. സിദ്ധരാമയ്യയുടെ നോമിനികൾക്ക് സീറ്റ് ഉറപ്പാക്കിയ ലിസ്റ്റാണ് ഞായറാഴ്ച രാത്രി വൈകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിൽ പുറത്തുവിട്ടത്. കോൺഗ്രസിൽ ചേർന്ന സ്വതന്ത്ര എം.എൽ.എയും വിവാദ വ്യവസായിയുമായ അശോക് ഖേനിയാണ് ഇതിൽ പ്രധാനി. അഴിമതി ആരോപണ വിധേയനായ ഖേനിയെ പാർട്ടിയിലെടുത്തതിനെതിരെ ഏറെ വിമർശനമുയർന്നിരുന്നു. പല മന്ത്രിമാരുടെയും മക്കളും ബന്ധുക്കളും ആദ്യഘട്ട ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരള പി.സി.സിയുടെ ചുമതല വഹിച്ചിരുന്ന അന്തരിച്ച മുൻ മന്ത്രി ഖമറുൽ ഇസ്ലാമി​െൻറ ഭാര്യ ഖാനീസ് ഫാത്തിമയെ ഗുൽബർഗ നോർത്തിലും അന്തരിച്ച ബേലൂർ എം.എൽ.എ രുദ്രഗൗഡയുടെ ഭാര്യ കീർത്തനയെ ബേലൂരിലും മത്സരിപ്പിക്കും. -ഇഖ്ബാൽ ചേന്നര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.