കാർത്തിയുടെ അറസ്​റ്റിന്​ ​േമയ്​ രണ്ടുവരെ വിലക്ക്​

ന്യൂഡൽഹി: എയർസെൽ-മാക്സിസ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തി​െൻറ മകൻ കാർത്തി ചിദംബരത്തിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയ ഉത്തരവ് ഡൽഹി കോടതി മേയ് രണ്ടുവരെ നീട്ടി. സി.ബി.െഎയും എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റും നൽകിയ രണ്ട് കേസുകളിലാണ് നടപടി. കാർത്തിയുടെ മുൻകൂർ ജാമ്യഹരജിയിൽ വാദിക്കാൻ സമയം വേണമെന്ന് എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. വിഷയം അടുത്ത തീയതിയിലേക്ക് മാറ്റണമെന്ന് സി.ബി.െഎ അഭിഭാഷകനും ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് പ്രത്യേക ജഡ്ജി ഒ.പി. സെയ്നി ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.