പ്രതിഷേധ ജ്വാല

കോങ്ങാട്: കഠ്വ, ഉന്നാവ് എന്നിവിടങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോങ്ങാട് സ​െൻററിൽ സംഘടിപ്പിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ടി.യു. മുരളി കൃഷ്ണൻ, സി.എൻ. ശിവദാസൻ, കെ.സി. രാജേഷ്, മനു പ്രസാദ്, കെ.എം. ജിഷ്ണു എന്നിവർ സംസാരിച്ചു. കൊല്ലങ്കോട് നഗരത്തിൽ ഗതാഗത പരിഷ്കാരം നാളെ മുതൽ കൊല്ലങ്കോട്: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പരിഷ്കരണം തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലങ്കോട് ടൗണിൽ ബസ് സ്റ്റോപ്, ഓട്ടോ സ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ് എന്നിവ ഇടുങ്ങിയ പബ്ലിക് റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നതിനാൽ ടൗണിനകത്ത് ബസ് സ്റ്റോപ് തിങ്കളാഴ്ച മുതൽ ഉണ്ടായിരിക്കില്ല. നെന്മാറ ഭാഗത്തുനിന്ന് വരുന്ന എല്ലാ ബസുകളും കൊല്ലങ്കോട്-നെന്മാറ റോഡിൽ തങ്കരാജ് തിയറ്ററിന് മുൻവശം ആളെ ഇറക്കി നേരിട്ട് ബസ് സ്റ്റാൻഡിലേക്ക് പോകണം. കാമ്പ്രത്ത് ചള്ള ഭാഗത്തുനിന്നുള്ള എല്ലാ ബസുകളും കൊല്ലങ്കോട്-പൊള്ളാച്ചി റോഡിൽ ചിക്കണാംപാറ പെട്രോൾ ബങ്കിന് മുൻവശം ആളെ ഇറക്കി നേരിട്ട് ബസ് സ്റ്റാൻഡിലേക്ക് പോകണം. കൊല്ലങ്കോടിലുള്ള എല്ലാ ബസ് സ്റ്റോപ്പിലും കൂടുതൽ സമയം നിർത്തിയിടുന്ന ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. കൊല്ലങ്കോട് ടൗണിൽ കടകൾക്ക് മുന്നിൽ പരസ്യബോർഡ് റോഡിൽ ഇറക്കി വെച്ച് കാൽനടക്കാർക്കും വാഹനങ്ങൾക്കും ഗതാഗത തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. നിലവിൽ പൊലീസ് സ്റ്റേഷന് മുൻവശത്തുള്ള കൊല്ലങ്കോട്-ഊട്ടറ റോഡിലുള്ള ബസ് സ്റ്റോപ് ഉണ്ടായിരിക്കുന്നതല്ല. ഈ മാറ്റങ്ങൾ പരീക്ഷണാടിസ്ഥാനത്തിലാണെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.