ദലിത്^ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ തീരാകളങ്കം ^എൻ.സി.പി

ദലിത്-ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ തീരാകളങ്കം -എൻ.സി.പി തേഞ്ഞിപ്പലം: ഇന്ത്യയുടെ മതേതര, മതസൗഹാർദ നിലപാടുകളുടെ കടക്കൽ കത്തിവെക്കുന്ന തരത്തിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ അടിക്കടിയുണ്ടാവുന്ന ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമസംഭവങ്ങൾ രാജ്യത്തിന് തീരാകളങ്കമാണെന്ന് എൻ.സി.പി വള്ളിക്കുന്ന് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ചേളാരിയിൽ ചേർന്ന യോഗത്തിൽ വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡൻറ് ഡോ. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡൻറ് ടി.എൻ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജില്ല പ്രസിഡൻറ് അബുല്ലൈസ് തേഞ്ഞിപ്പലം, എം. വിജയൻ, പി. മധു, മംഗലശ്ശേരി കേശവൻ, അയ്യപ്പൻ നാട്ടാണത്ത്, പി.കെ. ശ്രീകുമാർ, പി. വിജയകൃഷ്ണൻ, കരുപ്പാര സുനിൽ, മുള്ളുങ്ങൽ അബ്ദുറഹ്മാൻ, എം. രാജേന്ദ്രൻ, കെ.പി. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.