വിഷുകൈനീട്ടമായി കോളനിയിൽ കുടിവെള്ളമെത്തി

പാണ്ടിക്കാട്‌: കൊടശ്ശേരി ആനക്കോട് കോളനിയിൽ വിഷു കൈനീട്ടമായി കുടിവെള്ളമെത്തി. ജില്ല പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ചാണ് കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കിയത്‌. ജില്ല പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് കെ.പി. പ്രേമലത അധ്യക്ഷത വഹിച്ചു. പി.ആർ.‌ രോഹിൽനാഥ്‌, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി. സുമയ്യ വി. മജീദ്‌, അജിത, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ വി.പി. ജലീൽ മാസ്റ്റർ, മുരളി, പി. രാമകൃഷ്ണൻ, ഷരീഫ്, എം. ജാഷിർ, ടി. മണി, ഷിബു, എം. മാനു, റഫീഖ്, എം.കെ. അസ്കർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.