ജില്ലയിൽ ഒൗഷധ സസ്യകൃഷി വ്യാപനത്തിന്​ പദ്ധതി

മലപ്പുറം: കൃഷി വകുപ്പിന് കീഴിൽ ജില്ലയിൽ ഒൗഷധ സസ്യകൃഷി പദ്ധതി നടപ്പാക്കുന്നു. 18.2 ലക്ഷം രൂപയാണ് ജില്ലക്ക് അനുവദിച്ചത്. 20 ഇനം സസ്യങ്ങളാണ് പദ്ധതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. കർഷകർക്ക് കൃഷിവകുപ്പ് ഒൗഷധ സസ്യങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യും. വീടുകളോട് ചേർന്നും സംഘങ്ങളായും കൃഷി വ്യാപിപ്പിക്കാൻ പദ്ധതി തയാറാക്കും. ചുരുങ്ങിയത് പത്ത് സ​െൻറ് സ്ഥലമുള്ളവർക്ക് പദ്ധതിയിൽ പങ്കാളിയാകാം. ഇവരിൽനിന്ന് വിളകൾ കൃഷിവകുപ്പ് ശേഖരിക്കും. ഇത് ഒൗഷധ നിർമാണ കമ്പനികൾക്ക് കൈമാറും. തുളസി, തിപ്പലി, ആടലോടകം, ചെത്തികൊടുവേലി, നീലഅമരി, കറ്റാർവാഴ, അശോകം, പതിമുഖം എന്നിവക്കാണ് ആദ്യഘട്ടത്തിൽ പ്രാമുഖ്യം നൽകുക. മുരിങ്ങ, കറിവേപ്പ്, വേപ്പ് എന്നിവയും സ്വന്തംചിലവിൽ വളർത്താം. അവയും കൃഷി വകുപ്പ് ഏറ്റെടുക്കുമെങ്കിലും സബ്സിഡി ഉണ്ടാവില്ല. മറ്റിനങ്ങളുടെ കിറ്റുകൾ 50 രൂപക്ക് ലഭ്യമാക്കും. ഇവക്ക് 50 ശതമാനം സബ്സിഡിയുണ്ടാവും. അടിസ്ഥാന സൗകര്യമൊരുക്കാൻ 25,000 രൂപ നൽകും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്ക് പരിശീലനത്തിന് 50,000 രൂപ വീതം നൽകും. അടപതിയൻ, സർപ്പഗന്ധി, കൊടുവേലി, കച്ചോലം, ചേങ്ങലി, ബ്രഹ്മി, കിരിയത്ത്, നാഗഗന്ധി, കുറുന്തോട്ടി, ഇരുവേലി എന്നിവയാണ് രണ്ടാംഘട്ടത്തിൽ കൃഷി ചെയ്യുന്നത്. എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. ആകെ നാലുകോടി രൂപയാണ് അനുവദിച്ചത്. ജൂണിൽ കിറ്റ് വിതരണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.