കൊളത്തൂർ എൻ.ആർ.​െഎ ​േഫാറം വാർഷികാഘോഷം

കൊളത്തൂർ: പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കൊളത്തൂർ എൻ.ആർ.െഎ േഫാറം ഒന്നാം വാർഷികം ആഘോഷിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗങ്ങളായ ടി.കെ. റഷീദലി, സലീം കുരുവമ്പലം, മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ, കൊളത്തൂർ ടി. മുഹമ്മദ് മൗലവി, െക.പി. ഹംസ, വിജയലക്ഷ്മി ടീച്ചർ, അബ്ബാസ് വടേക്കതിൽ, നൂറുദ്ദീൻ കളത്തുംപടിക്കൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. മോട്ടിവേഷൻ ക്ലാസ്, കലാസന്ധ്യ എന്നിവയും നടന്നു. പുളിവെട്ടി മഖാം ആണ്ടുനേർച്ചക്ക് തുടക്കം പടപ്പറമ്പ്: പുളിവെട്ടി മഖാം ആണ്ടുനേർച്ചക്ക് തുടക്കമായി. ശനിയാഴ്ച ബുർദ മജ്ലിസ്, ഖുത്ബിയ്യത്ത് എന്നിവ നടന്നു. ഞായറാഴ്ച മൗലീദ് പാരായണവും അന്നദാനവും നടക്കും. പുതിയ മഖാം കെട്ടിടത്തി​െൻറ ഉദ്ഘാടനം ഫദലുൽ ആബിദീൻ തങ്ങൾ വളപുരം നിർവഹിച്ചു. വി.ടി. ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. നെടുവള്ളി കുടുംബ സംഗമം കൊളത്തൂർ: നെടുവള്ളി കുടുംബ സംഗമം 18ന് കൊളത്തൂരിൽ നടക്കും. ക്രൗൺ പ്ലാസ ഒാഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പരിപാടി. സ്റ്റഡി ക്ലാസ്, ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.