പ്രതിഷേധ ജ്വാല നടത്തി

പുലാമന്തോൾ: കഠ്വ, ഉന്നാവ് സംഭവങ്ങളിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമരപരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് പെരിന്തൽമണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാലയും നടത്തി. കെ.പി.സി.സി അംഗം വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.എം. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കാപ്പ് സ്കൂൾ രണ്ടാം ക്ലാസുകാരി സനം കാപ്പ് മെഴുകുതിരി തെളിയിച്ചു. ഡി.സി.സി സെക്രട്ടറി സി. സുകുമാരൻ, സി. സേതുമാധവൻ, എം.ബി. ഫസൽ മുഹമ്മദ്, ടി.കെ. സദഖ, ഷാജി കട്ടുപ്പാറ, മാടശ്ശേരി മുസ്തഫ, പി.കെ. കേശവൻ, സെയ്തലവി പാലൂർ, സി. മുസ്തഫ, കൊച്ചു, പ്രകാശ് ഏലംകുളം, ദിനേശ് കണക്കഞ്ചേരി, പി. വിശ്വൻ, അഖിൽ കാപ്പിൽ, വി.പി. അൻവർ, എൻ. ഇക്ബാൽ, ഷിബിൽ പെരിന്തൽമണ്ണ, അൻവർ പാറൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.