വള്ളുവനാട് തനിമ സാംസ്കാരിക മഹോത്സവത്തിന് തുടക്കം

പെരിന്തൽമണ്ണ: സാംസ്കാരിക വകുപ്പി​െൻറയും പെരിന്തൽമണ്ണ നഗരസഭയുടെയും നേതൃത്വത്തിൽ ബൈപാസ് മൈതാനയിൽ നടക്കുന്ന വള്ളുവനാട് തനിമ സാംസ്കാരിക മഹോത്സവത്തിന് തുടക്കമായി. പെരിന്തൽമണ്ണ ഹൈടെക് കോംപ്ലക്സിൽനിന്ന് പ്ലോട്ടുകളുടെയും കലാരൂപങ്ങളുടെയും നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഘോഷയാത്ര ഒരു ലോക റെക്കോഡിനു കൂടി സാക്ഷിയായി. വിന്നർ ഷരീഫും രാജേഷ് മാർത്താണ്ഡവും നടത്തിയ അതിസാഹസിക പ്രകടനത്തിലൂടെയാണ് നഗരസഭക്ക് ഗിന്നസ് റെക്കോഡ് ലഭിച്ചത്. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. മുൻമന്ത്രി എൻ. സൂപ്പി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പെട്ടമണ്ണ റീന, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദലി, താെഴക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ, നഗരസഭ വൈസ് ചെയർമാൻ നിഷി അനിൽരാജ്, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാൻ, കെ.പി. സന്തോഷ്, വിനോദ് എന്നിവർ സംസാരിച്ചു. കിഴിശ്ശേരി മുസ്തഫ നന്ദി പറഞ്ഞു. താജുദ്ദീൻ വടകരയും സംഘവും അവതരിപ്പിച്ച ഗാനമേള അരങ്ങേറി. ഞായറാഴ്ച വൈകീട്ട് നാലിന് യുവജന വിദ്യാർഥി സാംസ്കാരിക സദസ്സും ബഡായി ബംഗ്ലാവ് മനോജ് ഗിന്നസ് അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.